അബുലയ് മാജിക്കിൽ ലിൻഷാ മെഡിക്കൽസ് തരംഗം

- Advertisement -

മോശം ഫോമിൽ മനം മടുത്തിരിക്കുകയായിരുന്ന ലിൻഷാ മെഡിക്കൽസ് ആരാധകരുടെ മനസ്സിൽ നല്ല ഫുട്ബോളിന്റെ പേമാരി അവസാനം എത്തി. പൊന്നാനിയിൽ എഫ് സി തൃക്കരിപ്പൂരിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് തകർത്തത്. വിദേശ അബുലയ് ആണ് കളിയിലുടനീളം ലിൻഷയ്ക്കു വേണ്ടി തകർത്താടിയതും നിർണ്ണായക ഗോളുകൾ നേടിയതും. നാളെ പൊന്നാനിയിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഫ്രണ്ട്സ് മമ്പാടിനെ നേരിടും.

പറപ്പൂരിൽ നടന്ന മത്സരത്തിൽ ജിയോണി ഉഷ എഫ് സിയെ ഒരിക്കൽ കൂടെ ബേസ് പെരുമ്പാവൂർ പരാജയപ്പെടുത്തുന്നതാണ് കണ്ടത്. രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു ബേസിന്റെ വിജയം. പലപ്പോഴും കളി ഉഷയുടെ കയ്യിലായിരുന്നു എങ്കിലും ഗോളടിച്ചതൊക്കെ ബേസായിരുന്നു. സീസണിൽ ഇത് മൂന്നാം തവണയാണ് ബേസ് പെരുമ്പാവൂർ ഉഷയെ തോൽപ്പിക്കുന്നത്. നാളെ പറപ്പൂരിൽ ജയ എഫ് സി തൃശ്ശൂർ ഫിറ്റ് വെൽ കോഴിക്കോടിനെ നേരിടും.

തളിപ്പറമ്പ്‍ അഖിലേന്ത്യാ സെവൻസിൽ അൽ ശബാബ് തൃപ്പനച്ചി ജിംഖാന തൃശ്ശൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ ശബാബിന്റെ വിജയം. നാളെ തളിപ്പറമ്പിൽ ടൗൺ ടീം അരീക്കോട് ഷൂട്ടേഴ്സ് പടന്നയെ നേരിടും.

Advertisement