അബുലയ്ക്ക് ഹാട്രിക്ക്, ലിൻഷയ്ക്ക് തകർപ്പൻ വിജയം

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് മികച്ച വിജയം. ജയ തൃശ്ശൂരിനെയാണ് ലിൻഷാ മണ്ണാർക്കാട് തോൽപ്പിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മണ്ണാർക്കാടിന്റെ വിജയം. ലിൻഷയ്ക്കായി വിദേശ താരം അബുലയ് ഹാട്രിക്ക് നേടി. കുംസണാണ് നാലാം ഗോൾ നേടിയത്.
തളിപ്പറമ്പിൽ ഇന്ന് ലിൻഷാ മെഡിക്കൽസ് ഉഷാ തൃശ്ശൂരിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial