Site icon Fanport

അഭിലാഷിനെ തകർത്ത് കുപ്പൂത്തിൽ സബാൻ കോട്ടക്കലിന് കിരീടം

സബാൻ കോട്ടക്കൽ താണ്ഡവമാടിയ കലാശ പോരിന് ഒടുവിൽ കുപ്പൂത്തിലെ കിരീടം സബാൻ സ്വന്തമാക്കി. കുപ്പൂത്ത് സെവൻസിന്റെ ഫൈനൽ ഇന്ന് ആതിഥേയരായ അഭിലാഷ് കുപ്പൂത്തിനെ നിശ്പ്രഭമാക്കാൻ സബാൻ കോട്ടക്കലിനായി. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു സബാന്റെ വിജയം. ഈ സീസണിൽ ഒരു ഫൈനലിൽ ആദ്യമായാണ് ഒരു ടീം ഇത്ര വലിയ വിജയം നേടുന്നത്.

സെമി ഫൈനലിൽ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് ആയിരുന്നു സബൻ കോട്ടക്കൽ ഫൈനലിൽ എത്തിയത്. സബാന്റെ രണ്ടാം കിരീടമാണിത്. ആദ്യ കിരീടത്തിനായുള്ള അഭിലാഷിന്റെ കാത്തിരിപ്പ് ഇനിയും തുടരും. സീസണിൽ ഇത് രണ്ടാം തവണയാണ് അഭിലാഷ് കുപ്പൂത്ത് ഫൈനലിൽ പരാജയപ്പെടുന്നത്.

Exit mobile version