തലശ്ശേരിയിൽ അഭിലാഷ് കുപ്പൂത്തിന് കിരീടം

- Advertisement -

തലശ്ശേരി അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് കിരീടം. ഇന്ന് നടമ്ന ഫൈനൽ പോരാട്ടത്തിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ തോൽപ്പിച്ചാണ് അഭിലാഷ് കുപ്പൂത്ത് കിരീടം ഉയർത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അഭിലാഷ് കുപ്പൂത്തിന്റെ വിജയം. രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. ഈ വിജയത്തോടെ അഭിലാഷ് കുപ്പൂത്തിന് സീസണിൽ മൂന്ന് കിരീടങ്ങളായി.

എ എഫ് സി അമ്പലവയലിനെ തോൽപ്പിച്ചാണ് അഭിലാഷ് കുപ്പൂത്ത് ഫൈനലിലേക്ക് എത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അഭിലാഷിന്റെ സെമിയിലെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement