കല്പറ്റയിൽ കിരീടം അഭിലാഷ് കുപ്പൂത്തിന്

- Advertisement -

കല്പറ്റ അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് കിരീടം. ഇന്ന് നടന്ന ഫൈനലിൽ എഫ് സി പെരിന്തൽമണ്ണയെ ആണ് അഭിലാഷ് കുപ്പൂത്ത് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അഭിലാഷ് കുപ്പൂത്ത് വിജയിച്ചത്. അഭിലാഷ് കുപ്പൂത്തിന്റെ സീസണിലെ ആദ്യ കിരീടമാണിത്.

സെമി ഫൈനലിൽ ശാസ്തയെ തോല്പിച്ചാണ് അഭിലാഷ് കുപ്പൂത്ത് ഫൈനലിൽ എത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സെമി ഫൈനലിൽ കുപ്പൂത്തിന്റെ വിജയം.

ടോപ്പ് മോസ്റ്റിനെ തോൽപ്പിച്ചാണ് പെരിന്തൽമണ്ണ കല്പറ്റയിൽ ഫൈനലിലേക്ക് കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement