എടത്തനാട്ടുകരയിൽ അഭിലാഷ് കുപ്പൂത്തിനു മുന്നിൽ റോയൽ ട്രാവൽസ് വീണു

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന മത്സരത്തിൽ കരുത്തരായ റോയൽ ട്രാവൽസ് കോഴിക്കോടിന് പരാജയം. ഇന്ന് അഭിലാഷ് കുപ്പൂത്ത് ആണ് റോയൽ ട്രാവൽസ് കോഴിക്കോടിനെ തോൽപ്പിച്ചത്. കളി നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു. പെനാൾട്ടിയിലും ഇരുടീമുകളും തുല്യരായി നിന്നു. തുടർന്ന് ടോസിൽ ആയിരുന്നു കുപ്പൂത്തിന്റെ വിജയം. നേരത്തെ ഇരുവരും ഈ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ കളി സമനിലയിലാണ് അവസാനിച്ചത്. അതുകൊണ്ട് ഇന്ന് വീണ്ടും മത്സരം നടത്തുകയായിരുന്നു. റോയൽ ട്രാവൽസ് കോഴിക്കോടിന്റെ ലീഗിലെ ആദ്യ തോൽവി ആണിത്.

നാളെ എടത്തനാട്ടുകരയിൽ ലക്കി സോക്കർ ആലുവ എഫ് സി തൃക്കരിപ്പൂരിനെ നേരിടും.

Advertisement