അഭിലാഷ് കുപ്പൂത്ത് എഫ്സി മുംബൈയെ തോല്പിച്ചു

അഭിലാഷ് എഫ് കുപ്പൂത്തിന് കൊപ്പത്തിന്റെ മണ്ണിൽ ജയം. ഇന്ന് എഫ് സി മുംബൈയെ ആണ് അഭിലാഷ് കുപ്പൂത്ത് പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു കുപ്പൂത്തിന്റെ ജയം.

എഡു നേടിയ ഇരട്ട ഗോളുകളാണ് കുപ്പൂത്തിന് വിജയം ഒരുക്കിയത്. ആദ്യ വലിയ ലീഡിന് പിറകിൽ പോയി എങ്കിലും അവസാന നിമിഷം വരെ എഫ് സി മുംബൈ പൊരുതി തന്നെ കളിക്കുക ആയിരുന്നു. നാളെ കൊപ്പം അഖിലേന്ത്യാ സെവൻസിൽ ഉദയ അൽ മിൻഹാൽ വളാഞ്ചേരി എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial