Site icon Fanport

അടിക്ക് തിരിച്ചടി പോലെ 9 ഗോളുകൾ, ക്ലാസിക്ക് പോരിന് ഒടുവിൽ ശാസ്ത തൃശ്ശൂർ ഫൈനലിൽ

വലിയാലുക്കലിൽ ഇന്ന് കണ്ട സെമി പോരാട്ടം ഇതുവരെ ഈ സെവൻസ് സീസണിൽ നടന്ന പോരാട്ടങ്ങളിൽ ഏറ്റവും മികച്ചതായിരുന്നു. ഒമ്പതു ഗോളുകൾ പിറന്ന ആവേശം അലതല്ലിയ പോരാട്ടത്തിന് തന്നെ ആയിരുന്നു വലിയാലുക്കൽ ഗ്യാലറി സാക്ഷ്യം വഹിച്ചത്. ഇന്ന് നടന്ന മത്സരത്തിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരും റോയൽ ട്രാവൽസ് കോഴിക്കോടും ആയിരുന്നു ഏറ്റുമുട്ടിയത്. ഒമ്പതു ഗോൾ ത്രില്ലറിന് ഒടുകിൽ അഞ്ചിനെതിരെ നാലു ഗോളുകൾക്ക് ശാസ്ത മെഡിക്കൽസ് വിജയിച്ചു.

ആദ്യ പകുതിയിൽ മാത്രം ഏഴു ഗോളുകൾ ഇന്ന് വലിയാലുക്കലിൽ പിറന്നു. ഒരു ഘട്ടത്തിൽ 4-1 എന്ന സ്കോറിൽ ശാസ്താ മെഡിക്കൽ മുന്നിൽ ആയിരുന്നു. ആ സ്കോർ ആണ് റോയൽ ട്രാവൽസ് കോഴിക്കോട് പൊരുതി കളിച്ച് 4-4 എന്നാക്കിയത്. എന്നാൽ അവസാന നിമിഷം പിറന്ന ഗോളിൽ വിജയം ശാസ്താ മെഡിക്കൽസ് 5-4 എന്ന സ്കോറിന് കൊണ്ടു പോയി.

ശാസ്തയുടെ സീസണിലെ ആദ്യ ഫൈനൽ പ്രവേശനം ആണ് ഈ മത്സരം. ഫൈനലിൽ അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് ശാസ്ത മെഡിക്കൽസ് നേരിടുക.

Exit mobile version