ഐ എം വിജയനിറങ്ങിയിട്ടും ജയമില്ലാതെ ഹണ്ടേഴ്സ് കൂത്തുപറമ്പ്, സീസൺ മെമ്മറീസ്

0

2, ലക്കി സോക്കർ ആലുവ 5-4 ഹണ്ടേഴ്സ് കൂത്തുപറമ്പ്

Date: March 12 2017

Venue: Varantharapilli

ഒമ്പതു ഗോളുകൾ പിറന്ന വരന്തരപിള്ളിയിലെ ആ മത്സരം. സാക്ഷാൽ ഐ എം വിജയൻ ഇറങ്ങി നോക്കിയിട്ടും അഖിലേന്ത്യാ സെവൻസിലെ ഹണ്ടേഴ്സ് കൂത്തുപറമ്പിന്റെ നിർഭാഗ്യം തീരാതിരുന്ന ദിവസം. തിരിച്ചുവരവുകൾ പുതിയ കഥയല്ലാത്ത ലക്കി സോക്കർ ആലുവയുടെ മറ്റൊരു ഗംഭീര തിരിച്ചുവരവ് കണ്ട മത്സരത്തിൽ എക്സ്ട്രാ ടൈമിലെ ഗോളിലാണ് 5-4 എന്ന ഗംഭീര വിജയം ലക്കി സോക്കർ ആലുവ സ്വന്തമാക്കിയത്.

ഐ എം വിജയന്റെ ഗോളുൾപ്പെടെ നല്ലരീതിയിൽ തുടങ്ങിയ ഹണ്ടേഴ്സ് കൂത്തുപറമ്പ് 4-2 എന്ന നിലയിൽ ബഹുദൂരം മുന്നിലായിരുന്നു കളിയിൽ. ആദ്യ വിജയം എന്ന സ്വപ്നം കണ്ട ഹണ്ടേഴ്സിനു പക്ഷെ പെട്ടെന്നാണ് അടിപറ്റിയത്. വൻ തിരിച്ചുവരവ് നടത്തിയ ലക്കി സോക്കർ നിശ്ചിത സമയത്തേക്ക് കളി 4-4 എന്ന നിലയിലാക്കി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം അഞ്ചാം ഗോളും നേടി ഗംഭീര തിരിച്ചു വരവിലൂടെ ലക്കി സോക്കർ ആലുവ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave A Reply

Your email address will not be published.