ഒമ്പതു ഗോൾ ത്രില്ലറിന് ഒടുവിൽ കിരീടം ഉയർത്തി ശാസ്താ മെഡിക്കൽസ് തൃശ്ശൂർ

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ ഇന്നലെ കണ്ടത് ആവേശപോരാട്ടം. കലാശപോരാട്ടത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയും ശാസ്താ മെഡിക്കൽസും ഏറ്റുമുട്ടിയപ്പോൾ പിറന്നത് ഒമ്പതു ഗോളുകൾ. ആ പോരാട്ടത്തിനൊടുവിൽ ശാസ്താ മെഡിക്കൽസ് ആണ് കിരീടം ഉയർത്തിയത്. നാലിനെതിരെ അഞ്ചുഗോളുകൾക്കാണ് അൽ മിൻഹാലിനെ ശാസ്താ മെഡിക്കൽസ് പരാജയപ്പെടുത്തിയത്. ശാസ്തയുടെ സീസണിലെ ആദ്യ കിരീടമാണിത്.

സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തിയാണ് ശാസ്ത ഫൈനലിലേക്ക് കടന്നത്. ഇരു പാദങ്ങളിലായി 7-2 എന്ന സ്കോറിനാണ് സബാനെ തോൽപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകരീബിയൻസിൽ ന്യൂകാസിൽ ലക്കി സോക്കറിന് വിജയം
Next articleസൂപ്പർ കപ്പ്; എഫ് സി ഗോവ ടീമിൽ സിഫ്നിയോസില്ല