എട്ടു ഗോൾ ത്രില്ലറിന് ഒടുവിൽ വിധി എഴുതി ഭാഗ്യം

- Advertisement -

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന ആവേശ പോരാട്ടത്തിൽ ഭാഗ്യത്തിന്റെ ബലത്തിൽ ഉഷാ തൃശ്ശൂരിന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ആൺ ഉഷാ തൃശ്ശൂർ പരാജയപ്പെടുത്തിയത്. എട്ടു ഗോളുകൾ പിടന്ന ത്രില്ലറാണ് ഇന്ന് പാണ്ടിക്കാട് കണ്ടത്‌‌. നിശ്ചിത സമയത്ത് ഇരു ടീമുകളും നാലു ഗോളുകൾ വീതം അടിച്ചു. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിലും എല്ലാം തുല്യനായി തുടർന്നു. അങ്ങനെയാണ് കളി ടോസിൽ എത്തിയത്. അപ്പോൾ ഭാഗ്യം ഉഷാ തൃശ്ശൂരിനൊപ്പം നിന്നു.

നാളെ പാണ്ടിക്കാട് സെവൻസിൽ സബാൻ കോട്ടക്കൽ മെഡിഗാഡ് അരീക്കോടിനെ നേരിടും.

Advertisement