സെവൻസ്‌ ആവേശങ്ങൾ തേടി ഒരു മലപ്പുറം യാത്ര

കേരള ഫൂട്ബോളിന്റെ മക്കയായ മലപ്പുറത്തിന്റെ ജീവനാഡിയാണു സെവൻസ്‌ ഫൂട്ബോൾ, ഓരോ സെവൻസ്‌ ടൂർണമെന്റുകളും ഉത്സവങ്ങൾ പോലെയാണു പ്രദേശവാസികൾ ഏറ്റെടുക്കാറു, ഫൂട്ബോൾ അസ്സോസിയേഷന്റെ പിടിപ്പുകേട്‌ കൊണ്ട്‌ തകർന്നു പോയ കേരള ഫൂട്ബോളിനു ഒരു പരിധി വരെ സെവൻസ്‌ ടൂർണമെന്റുകൾ ഒരു ആശ്വാസമാണു – ഒരുപാട്‌ താരങ്ങൾക്ക്‌ കളിക്കാൻ അവസരം നൽകുന്നു എന്നത്‌ കൊണ്ട്‌.

ഏഷ്യാനെറ്റ്‌ ന്യൂസിലെ സ്പോർട്സ്‌ അവതാരകൻ സനിൽ ഷായുടെ നേതൃത്വത്തിൽ ശ്യാം കുമാറും സന്തോഷ്‌ സോമനും അടങ്ങുന്ന സംഘത്തിനു ഗൈഡ്‌ ആയി ലഭിച്ചതു സെവൻസ്‌ താരവും, കോച്ചും അതിലുപരി സെവൻസ്‌ ഫൂട്ബോളിന്റെ എൻസൈക്ലൊപീഡിയ കൂടി ആയ മലപ്പുറംക്കാരൻ റാസിയെ ആയിരുന്നു.

ബ്ലാസ്റ്റേർസ്സിന്റെ ആദ്യ സെമി ഫൈനൽ മൽസരം തീര്‍ന്ന ശേഷം കൊച്ചി-ഷൊർണൂർ ഒരു സാഹസികമായ ബൈക്‌ യാത്ര സനിൽ ഷായും റാസിയും നടത്തി, ആ യാത്ര തന്നെയാണു സാഹസികമായ ഈ യാത്രയുടെ തുടക്കം മങ്കടയിലെ സെവൻസ്‌ ടൂർണമെന്റിൽ വെച്ചാണു പരിപാടിയുടെ ചിത്രീകരണത്തിനു തുടക്കം കുറിച്ചതു.

മൽസരം കാണാനെത്തിയ കാണികളുടെ ആവേശം കണ്ടു സത്യത്തിൽ അമ്പരന്നു പോയി സനിൽ ഷായുടെ സംഘം. നല്ലൊരു മൽസരത്തിനോടൊപ്പം മങ്കട സുരേഷ്‌, സൂപ്പർ സ്റ്റുഡിയോ അഷ്‌റഫ്‌, അജമൽ മാഷ്‌ ഉൾപ്പടെയുള്ള പ്രമുഖരെ കൂടി ക്യാമറക്കകത്താകിയ സംഘത്തിനു അടുത്ത ദിനം വെല്ലുവിളി നിറഞ്ഞതായിരുന്നു, കനത്ത മഴയെ തുടർന്നു മൽസരങ്ങളെല്ലാം മാറ്റി വെച്ചു, തുടർന്നു റാസി ചില സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച്‌ സനിൽ ഷായുടെ സംഘത്തെ വണ്ടൂരിനടുത്തുള്ള കൂരാട്‌ എന്ന സ്ഥലത്തു വെച്ചു നടക്കുന്ന ടൂര്‍ണ്ണമെന്റ് മൈതാനത്തു എത്തിച്ചു. തികച്ചും ഒറ്റപെട്ടു കിടന്നിരുന്ന ഒരു സ്ഥലമായിരുന്നു അതു മഴപ്പെയ്തു തുടങ്ങിയതോടെ ചിത്രീകരണത്തിനു തടസ്സം നേരിട്ടു എങ്കിലും മഴയത്തു തന്നെ അന്നത്തെ ചിത്രീകരണം പൂർത്തിയാക്കി.

അടുത്ത ദിനം ഉച്ചാരക്കടവ്‌ കർക്കിടാംകുന്നിലെത്തിയ സംഘം ബ്ലാസ്റ്റേർസ്സിന്റെ രണ്ടാം സെമി ഫൈനൽ സ്ക്രീനിംഗ്‌ നടന്നു കൊണ്ടിരുന്ന സ്റ്റേഡിയത്തിലെത്തി, പ്രാദേശിക സപ്പോർട്ടിനായി അസ്കർ വെങ്ങാടും സംഘത്തെ അനുഗമിച്ചു. മൽസരം ആദ്യ പകുതി പിന്നിട്ടപ്പോൾ സനിൽ ഷായും സംഘവും മടക്ക യാത്രക്ക്‌ തിരൂരിലേക്ക്‌ പുറപ്പെട്ടു എന്നാൽ അവർ എത്തുന്നതിനു മുൻപേ ട്രെയിൻ പുറപ്പെട്ടിരുന്നു, തുടർന്നു പട്ടാമ്പിയിലേക്ക്‌ തിരിച്ച സംഘത്തിനു ട്രെയിൻ എത്തുന്നതിനു തൊട്ടു മുൻപ്‌ സ്റ്റേഷനിലെത്താൻ കഴിഞ്ഞു. പ്രതികൂല കാലവസ്ഥയുൾപ്പടെ ഒരുപാട്‌ വെല്ലുവിളികൾ നിറഞ്ഞ ഒരു സാഹസിക യാത്ര അവിടെ അവസാനിച്ചു. റാസിക്കും അസ്കറിനും നന്ദി പറഞ്ഞു സനിലും ശ്യാംകുമാറും സന്തോഷും മടങ്ങി.

പരിപാടി ഇന്നു രാത്രി (20/12/16 ചൊവ്വ) ഏഷ്യാനെറ്റ്‌ ന്യൂസിൽ രാത്രി 07:30നു പ്രക്ഷേപണം ചെയ്യും. തുടർ പ്രക്ഷേപണം അർദ്ധരാത്രി 12:00നും അടുത്ത ദിവസം ഉച്ചക്ക്‌ 12:30നും ഉണ്ടാകുന്നതാണു.

Previous articleസൂപ്പർ സ്റ്റുഡിയോയെ അട്ടിമറിച്ച് എ വൈ സി ഉച്ചാരക്കടവ്
Next articleമോയ നദാലിന്റെ കോച്ചാകും