Site icon Fanport

തുടർച്ചയായ നാലാം ജയം നേടി കെ ആർ എസ് കോഴിക്കോട്

കെ അർ എസ് കോഴിക്കോട് തങ്ങളുടെ ഗംഭീര ഫോം തുടരുന്നു. ഇന്നലെ കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു കെ അർ എസ് കോഴിക്കോടിന്റെ വിജയം‌. ഹിറ്റാച്ചി തൃക്കരിപ്പൂരിനെ ആണ് കെ ആർ എസ് തോൽപ്പിച്ചത്‌. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. ഇത് കെ ആർ എസ് കോഴിക്കോടിന്റെ തുടർച്ചയായ നാലാൻ വിജയമാണ്. ഹിറ്റാച്ചി തൃക്കരിപ്പൂരിനാകട്ടെ ഇത് തുടർച്ചയായ മൂന്നാം തോൽവിയുമാണ്.

ഇന്ന് കോളിക്കടവിൽ നടക്കുന്ന മത്സരത്തിൽ ടൗൺ ടീം അരീക്കോട് ടോപ്പ് മോസ്റ്റ് തലശ്ശേരിയെ നേരിടും.

Exit mobile version