സെവൻസ് കളിച്ചതിന് കിട്ടിയ ഗോവൻ താരങ്ങളുടെ വിലക്ക് പിൻവലിച്ചു, പകരം രണ്ടര ലക്ഷത്തോളം പിഴ

 

ഗോവയെ ഞെട്ടിച്ച ഗോവ ഫുട്ബോൾ അസോസിയേഷന്റെ 46 താരങ്ങളെ വിലക്കാനുള്ള തീരുമാനത്തിൽ അവസാനം മാറ്റം. മെയ് അവസാന വാരം ഗോവ ഫുട്ബോൾ അസോസിയേഷൻ അംഗീകരമില്ലാത്ത സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കളിച്ചതിനാണ് ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി ബൂട്ടുകെട്ടിയവർ ഉൾപ്പെടെ 46 താരങ്ങളെ ഗോവ ഫുട്ബോൾ അസോസിയേഷൻ വിലക്കിയത്.

എന്നാൽ താരങ്ങൾ ക്ഷമാപണം നടത്തി വിലക്ക് നീക്കാൻ ആവശ്യപ്പെട്ടതോടെയാണ് ആശങ്കകൾക്ക് പരിഹാരമായത്. ഒരാൾക്ക് 5000 രൂപ എന്ന കണക്കിൽ 2.30 ലക്ഷത്തോളം രൂപയാണ് അസോസിയേഷൻ വിലക്കിനു പകരം താരങ്ങളോട് പിഴയായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ആദ്യത്തെ സംഭവമായതു കൊണ്ടാണ് ക്ഷമിക്കുന്നതും ഇളവു വരുത്തുന്നതും എന്നും ഇനി ആവർത്തിച്ചാൽ കർശന നടപടികളിലേക്ക് പോകുമെന്നും ഗോവ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial