സെവൻസ്‌ ഫുട്ബോളും ഗ്രസ്സ്‌ റൂട്ട്‌ ഫുട്ബോളിൽ ശ്രദ്ധിക്കേണ്ടതില്ലേ?

അണ്ടർ 17 ലോകകപ്പിന്റെ ആവേശങ്ങൾക്കിടയിലും നമ്മൾ മലയാളികളെ ഇരുത്തി ചിന്തിപ്പിക്കേണ്ട ഒരു വിഷയമുണ്ട്‌ ഇന്ത്യൻ ടീമിലേക്കുള്ള നമ്മുടെ സംഭാവന?? കൊച്ചു സംസ്ഥാനമായ മണിപ്പൂരിന്റെ സംഭാവന 8-ഓളം താരങ്ങളായിരിക്കെ ഇന്ത്യൻ ഫൂട്ബോളിൽ തങ്ങളുടേതായ നേട്ടങ്ങളെ കുറിച്ച്‌ പറയാനുള്ള ഫുട്ബോൾ ഭ്രാന്തന്മാരുടെ കേരളത്തിനു ദേശീയ ടീമിലേക്ക്‌ സംഭാവന ചെയ്യാനായതു ഒരു താരത്തെ മാത്രം, ഒരു കാലത്ത്‌ ദേശീയ സീനിയർ ടീമിൽ പകുതിയോളം താരങ്ങളുണ്ടായിരുന്ന സംസ്ഥാനമാണു നമ്മുടേതെന്നു ഓർക്കണം.

ഇതിനു കാരണങ്ങൾ എന്തെല്ലാമായിരിക്കാം ? അസ്സോസിയേഷന്റെ പിടിപ്പുകേട്‌, നിലവാരമുള്ള അക്കാദമികളുടെ അഭാവം, അവസരങ്ങളുടെ അഭാവം എന്നിങ്ങനെ തുടങ്ങി ഒരുപാട്‌ കാരണങ്ങൾ പറയാനാകും എന്നാൽ ഇതു വരെ പിടിക്കപ്പെടാത്ത ഒരു കാരണവുമുണ്ട്‌ : “സെവൻസ്‌ ഫുട്ബോൾ” ! ഇലവൻസ്‌ ഫുട്ബോളിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കികൊണ്ടാണു പ്രാദേശിക രംഗത്തു സെവൻസ്‌ മുന്നേറുന്നത്‌. ഒഴിഞ്ഞ ഗ്യാലറികളും നഷ്ടക്കണക്കുകളും ഇലവൻസ്‌ ഫുട്ബോൾ പറയുമ്പോൾ നിറഞ്ഞുകവിഞ്ഞ ഗ്യാലറികളും ലാഭകണക്കുകളുമാണു സെവൻസിനു പറയാനുള്ളത്‌.

50ലധികം രജിസ്റ്റ്രേഡ്‌ ടീമുകളും ടൂർണമെന്റുകളും പലയിടങ്ങളിലായി നടക്കുന്ന ആയിരകണക്കിനു ചെറിയ ടൂർണമെന്റുകളും ലാഭം വാരികൂട്ടി അവസാനിക്കുമ്പോൾ സെവൻസ്‌ നമ്മുടെ ഫുട്ബോളിനെന്തു തിരിച്ചു നൽകി എന്ന ചോദ്യമുയർത്തേണ്ടത്‌ ഈ നാട്ടിലെ ഓരോ ഫുട്ബോൾ പ്രേമിയുടേയും ഉത്തരവാദിത്വമാണു.

ഇലവൻസ്‌ × സെവൻസ്‌ തർക്കം പണ്ടു മുതലേയുള്ളതാണ്. സെവൻസ്‌ ഫുട്ബോൾ ഇലവൻസ്‌ ഫുട്ബോളിന്റെ വളർച്ചയെ തടയുന്നുവെന്നും അതുകൊണ്ടാണു നമ്മുടെ നാട്ടിൽ ഫുട്ബോൾ വളരാത്തതെന്നും ഇലവൻസ്‌ അധികാരികൾ വാദിക്കുമ്പോൾ, ഇലവൻസ്‌ പരാജയപ്പെട്ടിടത്താണു സെവൻസിന്റെ വിജയമെന്നും ഇലവൻസിൽ ടീമുകളും ടൂർണമെന്റുകളും അവസരങ്ങളും സർവ്വോപരി വരുമാനവും കുറയുമ്പോൾ ഇതിനെല്ലാം മറുപടിയായി താരങ്ങൾ അവസരങ്ങൾ നൽകിയതും നമ്മുടെ നാട്ടിലെ ഫൂട്ബോളിനെ വളർത്തുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നതും സെവൻസ്‌ തിരിച്ചടിക്കുന്നു.

എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ സെവൻസ്‌ ടൂർണമെന്റുകൾ കൊണ്ട്‌ അധികാരികൾ കൊയ്തതിൽ ഒരു രൂപയെങ്കിലും നമ്മുടെ നാട്ടിലെ ഫുട്ബോളിന്റെ വളർച്ചക്ക്‌ ഉപകരിച്ചിട്ടുണ്ടോ ? കോളേജ്‌ ടീമുകളിലൂടേയും അക്കാദമികളിലുടേയും വളർന്നു വന്ന താരങ്ങളെ റാഞ്ചി കൊണ്ടുപോകുന്നതിനപ്പുറം ഗ്രാസ്‌ റൂട്ട്‌ ലെവലിൽ ഫൂട്ബോൾ വികസിപ്പിക്കാൻ സെവൻസ്‌ രംഗം ഇതു വരെ ശ്രമിച്ചിട്ടില്ല. അസോസിയേഷന്റെ കീഴിൽ വരാത്തതുകൊണ്ട്‌ ചോദ്യം ചെയ്യലിനൊരിക്കലും സെവൻസിനു വിധേയമാകേണ്ടി വന്നിട്ടില്ല.

ഒരുപാട്‌ പരിമിധികൾ സഹിച്ച്‌ കോവളം എഫ്‌ സി പോലുള്ള ഇലവൻസ്‌ ക്ലബുകൾ ഗ്രാസ്‌ റൂട്ട്‌ ഡവലപ്മെന്റിനു മുൻ ഗണന കൊടുക്കുമ്പോൾ ലാഭ കണക്ക്‌ പറയാനുള്ള സെവൻസ്‌ ഇതൊന്നും കണ്ട ഭാവമില്ല. ലക്ഷകണക്കിനു ലാഭം വാരികൂട്ടുന്ന സെവൻസിലെ പ്രമുഖർ വർഷം ഒരു ലക്ഷം രൂപ മാത്രം നിക്ഷേപിച്ചാൽ ഫൂട്ബോളിനു നല്ല വളക്കൂറുള്ള മലപ്പുറം പോലുള്ള സ്ഥലങ്ങളിൽ ഒരു മികച്ച റെസിഡൻഷ്യൽ അക്കാദമി സാധ്യമാക്കി പുതിയ താരങ്ങളെ വളർത്തിയെടുത്തു കൂടെ ? അതോ ആ തുകയും സെവൻസ്‌ ഭാരവാഹികളുടെ പോക്കറ്റിൽ തന്നെ കിടക്കട്ടെയെന്നോ ? ചോദ്യങ്ങളുയർത്തേണ്ടത്‌ ഫുട്ബോൾ ആരാധകരാണു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിരേന്ദര്‍ സേവാഗ് ഗേറ്റ് ഫിറോസ് ഷാ കോട്‍ലയില്‍ ഉദ്ഘാടനം ചെയ്തു
Next articleനസ്മുള്‍ ഹസന്‍ വീണ്ടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റാവും