Site icon Fanport

സ്ലാത്തന്റെ‌ പ്രതിമയുടെ കാലുകൾ മുറിച്ച് മാറ്റി‌, കലിയടങ്ങാതെ മാൽമോ ആരാധകർ‍

സ്വീഡിഷ് ഇതിഹാസ താരം സ്ലാത്തൻ ഇബ്രാഹിമോവിചിന്റെ പ്രതിമ വീണ്ടും തകർത്ത് മാൽമോ ആരാധകർ. ഇത് നാലാം തവണയാണ് ഇബ്രാഹിമോവിച്ചിന്റെ പ്രതിമ തകർക്കപ്പെടുന്നത്. ഇത്തവണ പ്രതിമയുടെ കാലുകൾ മുറിച്ച് മാറ്റിയ നിലയിലാണ് കാണപ്പെട്ടത്. ഇതിനു മുൻപ് ഗ്രാഫിറ്റി ഉപയീഗിച്ച് വരച്ചിട്ടതിന് പിന്നാലെ പ്രതിമയുടെ മൂക്കും തകർത്തിരുന്നു. സ്ലാത്തന്റെ ജന്മദേശവും ആദ്യ ക്ലബുമായ മാല്‍മോ സ്റ്റേഡിയത്തിന് പുറത്താണ് ഇബ്രാഹിമോവിച്ചിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

അതേ സമയം മാൽമോയുടെ റൈവൽ ക്ലബ്ബായ ഹാമിബൈയുടെ 23% ത്തോളം ഷെയറുകൾ ഇബ്രാഹിമോവിച് വാങ്ങിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഹാമിബൈയുമായുള്ള ഡീൽ പുറത്ത് വന്നപ്പോൾ തന്നെ മാൽമ്മൊ ആരാധകർ പ്രതിമക്കെതിരെ തിരിഞ്ഞിരുന്നു. 20 വര്‍ഷം മുന്‍പ് മാല്‍മോയിലൂടെയാണ് ഇബ്രാഹിമോവിച്ച്‌ തന്റെ പ്രൊഫഷണല്‍ ഫുട്ബോള്‍ ജീവിതം ആരംഭിക്കുന്നത്.
ഇബ്രയുടെ ഗോള്‍ ആഘോഷത്തെ കാണിക്കുന്ന താരത്തിലുള്ള പ്രതിമയില്‍ താരം ജേഴ്സി അണിഞ്ഞിട്ടില്ല. 9 അടിയോളം ഉയരമുള്ള പ്രതിമ നാല് വര്‍ഷത്തോളം സമയം എടുത്താണ് നിർമ്മിച്ചത്.

Exit mobile version