20220914 123704

“എന്നെക്കാൾ കരുത്തനായ ഒരു കളിക്കാരനെ കണ്ടാൽ താൻ വിരമിക്കും, ഇതുവരെ കണ്ടിട്ടില്ല” – ഇബ്രാഹിമോവിച്

എ സി മിലാന്റെ വെറ്ററൻ സ്ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച് താൻ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് അറിയിച്ചു. തന്നെക്കാൾ സ്ട്രോങ് ആയ ഒരു കളിക്കാരനെ കാണുമ്പോൾ താൻ ഫുട്ബോളിൽ നിന്ന് വിരമിക്കും. ഇതുവരെ തന്നെക്കാൾ കരുത്തനായ ഒരു കളിക്കാരനെ ഞാൻ ഫുട്ബോളിൽ കണ്ടിട്ടില്ല എന്നും സ്ലാട്ടാൻ പറഞ്ഞു.

ഇപ്പോൾ പരിക്കേറ്റ് കളത്തിന് പുറത്താണ് ഇബ്രാ
ഹിമോവിച്. നാൽപതിലേക്ക് കടക്കുക ആണെങ്കിലും എ സി മിലാനിൽ അദ്ദേഹം അടുത്ത് പുതിയ ഒരു കരാർ ഒപ്പുവെച്ചിരുന്നു. താൻ പെട്ടെ‌‌ന്ന് തന്നെ തിരികെ എത്തും എന്നും വിരമിക്കില്ല എന്നും ഇബ്ര മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ കീഴടങ്ങുന്നവനല്ല താൻ എന്നും ഇബ്ര പറഞ്ഞു.

Exit mobile version