Site icon Fanport

യുവന്റസ് ആരാധകർക്ക് സന്ദേശവുമായി സിദാൻ

യുവന്റസ് ആരാധകർക്ക് സന്ദേശവുമായി സിനദിൻ സിദാൻ. ടൂറിനിൽ തിരിച്ചെത്തണമെന്നും യുവന്റസ് ആരാധകരോടൊപ്പം സമയം ചിലവഴിക്കണമെന്നും ആരാധകർക്കുള്ള സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. യുവന്റസിലേക്ക് സിദാൻ പരിശീലകനായോ സ്പോർട്ടിങ് ഡയറക്റ്ററായോ തിരിച്ചെത്തുമെന്ന് വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് ഈ സന്ദേശം പുറത്ത് വരുന്നത്.

അഞ്ചു സീസണിൽ ഇറ്റലിയിൽ യുവന്റസിന് വേണ്ടി സിദാൻ ബൂട്ടണിഞ്ഞിട്ടുണ്ട്. രണ്ടു തവണ ഇറ്റാലിയൻ ലീഗ് യുവന്റസിനോടൊപ്പം സ്വന്തമാക്കിയ യുവേഫ സൂപ്പർ കപ്പും സൂപ്പർ കോപ്പ ഇറ്റലിയാനോയും നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തു നിന്നും പിൻവാങ്ങിയ സിദാൻ നിലവിൽ ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. റയലിൽ നിന്നും സൂപ്പർ താരം റൊണാൾഡോ വന്നതിനു പിന്നാലെ സിദാൻ യുവന്റസിൽ എത്തുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു.

Exit mobile version