സനിയോളോ ഒമ്പത് മാസം ഫുട്ബോൾ കളത്തിന് പുറത്ത് ഇരിക്കണം

- Advertisement -

റോമയുടെ യുവതാരം സനിയോളോയ്ക്ക് ഈ സീസൺ നഷ്ടമാകും എന്ന് ഉറപ്പായി. എ സി എൽ ഇഞ്ച്വറിയേറ്റ താരം തിരിച്ച് വരണം എങ്കിൽ ചുരുങ്ങിയത് 9 മാസം എങ്കിലും വേണ്ടി വരും എന്ന് റോമ അറിയിച്ചു. താരത്തിന്റെ കാൽ മുട്ടിന് നടത്തൊയ ശസ്ത്രക്രിയ വിജയകരമാണെന്ന് റോമ അറിയിച്ചു. പരിക്ക് മാറാൻ ആവശ്യത്തിന് സമയം സനിയോളോയ്ക്ക് നൽകും എന്നും ക്ലബ് അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് താരം ഇറ്റലിയിൽ മടങ്ങി എത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച നടന്ന ഇറ്റലി ഹോളണ്ട് പോരാട്ടത്തിനിടയിൽ പരിക്കേറ്റ സനിയോളയുടെ ഇടതു കാലിന്റെ എ സി എലിനായിരുന്നു പരിക്കേറ്റത്. കഴിഞ്ഞ സീസണിൽ സനിയോളയുടെ വലതു മുട്ടിനും മാരകമായ എ സി എൽ ഇഞ്ച്വറി നേരിട്ടിരുന്നു. ജൂലൈയിൽ മാത്രമാണ് ആ പരിക്ക് ബേധമായി സനിയോളോ എത്തിയത്. അതിനു പിന്നാലെ ഗോൾ അടിച്ച് ഫോമിലേക്ക് ഉയരാനും താരത്തിനായിരുന്നു.

Advertisement