റോമക്ക് വൻ തിരിച്ചടി, വൈനാൾഡം ദീർഘകാലം പുറത്തിരിക്കും

റോമയുടെ പുതിയ സൈനിങ് ജോർജിനിയോ വൈനാൾഡത്തിന്റെ പരിക്ക് സാരമുള്ളത്. ടിബിയയ്ക്ക് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നു ക്ലബ് അറിയിച്ചു. പാരീസ് സെന്റ് ജെർമെയ്‌നിൽ ലോൺ അടിസ്ഥാനത്തിൽ എത്തിയ താരം സീസൺ തുടക്കത്തിൽ തന്നെ പരിക്കേറ്റ് പുറത്താകുന്നത് ജോസെയുടെ ടീമിന് വലിയ നഷ്ടമാകും.

ഇന്നലെ പരിശീലന സെഷനിൽ ഉണ്ടായ പരിക്കാണ് ഇത്ര പ്രശ്നമായത്‌. അദ്ദേഹത്തിന്റെ വലതുകാലിലെ ടിബിയയ്ക്ക് ഒടിവുണ്ടെന്ന് ക്ലബ് സ്ഥിരീകരിച്ചു. 31കാരനായ ഡച്ച് ഇന്റർനാഷണൽ ഇന്ന് രാതെഇ ക്രെമോണീസുമായുള്ള മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇനി മൂന്ന് മാസം എങ്കിലും വൈനാൾഡം പുറത്തിരിക്കും. കഴിഞ്ഞ സീസണിൽ പി എസ് ജിയിലും പരിക്ക് വൈനാൾഡത്തിന് വലിയ പ്രശ്നമായിരുന്നു.