വാട്ട്സ്ആപ്പിലൂടെ കരാർ പുതുക്കി ഇറ്റാലിയൻ ക്ലബ്ബ്

ഫുട്ബോൾ ലോകത്ത് സർപ്രൈസുകൾക്ക് കുറവൊന്നുമില്ല. എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടൊരിക്കുന്നത് ഇറ്റാലിയൻ ക്ലബ്ബായ കാലിയാരിയുടെ കരാർ എക്സ്റ്റെൻഷനാണ്. വാട്ട്സാപ്പിലൂടെയാണ് കാലിയാരി കരാർ എക്സ്റ്റെൻഷൻ പ്രഖ്യാപിച്ചത്.

കാലിയാരി പ്രസിഡന്റ് തോമസോ ജിയൂലിനി മധ്യനിര താരം ലൂക്ക സിയാഗ്രിനിയുടെ കരാർ എക്സ്റ്റെൻഷനാണ് വാട്ട്സാപ്പിലൂടെ അറിയിച്ചത്. പിന്നീട് ക്ലബ്ബ് പ്രസിഡന്റ് അത് ട്വീറ്റ് ചെയ്യുകയും ചെയ്തു. 2017 മുതൽ സിയഗ്രിനി കാലിയാരിക്കൊപ്പമുണ്ട്.