ഹാട്രിക്കോടെ ക്രിസ്റ്റ്യാനോയുടെ 2020ന് തുടക്കം

- Advertisement -

പ്രായം തളർത്തുന്ന താരമല്ല താൻ എന്ന് ഒരിക്കൽ കൂടെ തെളിയിച്ചു കൊണ്ട് ക്രിസ്റ്റ്യാനോ 2020ന് തുടക്കമിട്ടു. ഇന്ന് സീരി എയിൽ ഹാട്രിക്ക് നേടിക്കൊണ്ടാണ് റൊണാൾഡോ തിളങ്ങിയത്. കലിയരി ആയിരുന്നു യുവന്റസിന്റെ ഇന്നത്തെ എതിരാളികൾ. റൊണാൾഡോ സീരി എയിൽ ഗോളടിക്കാൻ ബാക്കിയുള്ള ഏക ക്ലബായിരുന്നു കലിയരി. ഇന്നത്തോടെ ആ ക്ഷീണവും റൊണാൾഡോ തീർത്തു.

എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ഇന്നത്തെ വിജയം. രണ്ടാം പകുതിയിലായിരുന്നു റൊണാൾഡോയുടെ ഹാട്രിക്ക്. ആദ്യ 49ആം മിനുട്ടിൽ യുവന്റസിന് ലീഡ് നൽകിയ ഗോൾ. പിന്നീട് 67ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കി കൊണ്ട് പെനാൾട്ടി ബോക്സിൽ നിന്ന് ഗോൾ. 82ആം മിനുട്ടിൽ ഡിയേഗോ കോസ്റ്റയുടെ പാസിൽ നിന്ന് ഹാട്രിക്ക് പൂർത്തിയാക്കാനും റൊണാൾഡോയ്ക്ക് ആയി

ഒപ്പം ഹിഗ്വയിൻ നേടിയ ഗോളിന്റെ അസിസ്റ്റും റൊണാൾഡോയുടെ വകയായിരുന്നു.

Advertisement