Site icon Fanport

വ്ലാഹോവിച് ഫിയൊറെന്റിനയിൽ പുതിയ കരാർ ഒപ്പുവെക്കില്ല

ഫിയൊറെന്റിനയുടെ യുവ സ്ട്രൈക്കർ വ്ലഹോവിച് ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കില്ല എന്ന് ഫിയോറന്റീന പ്രസിഡന്റ് റോക്കോ കമ്മീസ്സോ വ്യക്തമാക്കി. സ്ട്രൈക്കർ ഡൂസൻ വ്ലാഹോവിച്ച് കരാർ പുതുക്കില്ല എങ്കിലും 2023 ജൂൺ വരെ അഥവാ കരാർ തീരുന്നത് വരെ വ്ലാഹോവിചിനെ നിലനിർത്താൻ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു. 21 വയസുകാരൻ പുതിയ കരാർ അംഗീകരിച്ചില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

സീരി എ 2020-21-ൽ 21 തവണ ഗോളടിച്ച വ്ലാഹോവിച്ച്, ഇത്തവണ ആദ്യ ഏഴ് മത്സരങ്ങളിൽ നാല് ഗോളുകളോടെ ഈ സീസണിലും മികച്ച പ്രകടനം തുടരുകയാണ്. ഒരു സീസണിൽ 4 മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന ഒരു പുതിയ കരാർ ഫിയോറെന്റീന അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു.

Exit mobile version