primus mobile
primus mobile

ബൊണൂചിക്ക് വിലക്ക്, അടുത്ത മത്സരത്തിൽ ഉണ്ടാവില്ല

യുവന്റസ് സെന്റർ ബാക്കായ ബൊണൂചി അടുത്ത ലീഗ് മത്സരത്തിൽ യുവന്റസിന് ഒപ്പം ഉണ്ടാകില്ല. ഇന്നലെ ലഭിച്ച മഞ്ഞക്കാർഡാണ് ബൊണൂചിയെ പുറത്തിരുത്തുക. താരത്തിന്റെ ഈ സീസണിലെ പത്താം മഞ്ഞക്കാർഡ് ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ ഒരു മത്സരത്തിൽ വിലക്ക് നേരിടേണ്ടതുണ്ട്. ഉഡിനെസെയെ ആണ് യുവന്റസ് അടുത്ത മത്സരത്തിൽ നേരിടേണ്ടത്.

ബൊണൂചിയുടെ അഭാവത്തിൽ ഡിലിറ്റും ഡെമിറലും ആകും ആദ്യ ഇലവനിൽ സെന്റർ ബാക്ക് കൂട്ടുകെട്ട് ആവുക. നീണ്ട കാലത്തെ പരിക്ക് മാറിയാണ് ഡെമിറൽ എത്തുന്നത്. ഇപ്പോൾ ലീഗിൽ ഒന്നാമത് നിൽക്കുന്ന യുവന്റസിന് ഇനിയും 4 പോയന്റ് കൂടെ നേടിയാൽ കിരീടം ഉറപ്പിക്കാം.