മുൻ ഇറ്റലി പരിശീലകന് സീരി എയിൽ പുതിയ ദൗത്യം

- Advertisement -

മുൻ ഇറ്റലി പരിശീലകനായ ജിയാൻ പിയേറൊ വെഞ്ചുറ സീരി എയിൽ ചീവോയിടെ പരിശീലകനായി ചുമതലയേറ്റു. മോശം ഫോമിനെ തുടർന്ന് ചീവോ തങ്ങളുടെ പരിശീലകനായിരുന്ന ലൊറെൻസോ ഡിയെന്നയെ പുറത്താക്കിയിരുന്നു. ആ ഒഴിവിലേക്കാണ് വെഞ്ചുര എത്തുന്നത്. എഴുപതുകാരനായ വെഞ്ചുറ അവസാനമായി ഇറ്റലിയെ ആണ് പരിശീലിപ്പിച്ചത്. ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാൻ കഴിയാഞ്ഞതോടെ അദ്ദേഹത്തിന്റെ പണി പോവുക ആയിരുന്നു.

70കാരനായ വെഞ്ചുറ രണ്ട് വർഷത്തെ കരാറിലാണ് ഇപ്പോൾ ഒപ്പുവെച്ചിരിക്കുന്നത്. സീരി എയിൽ അവസാന സ്ഥാനത്താണ് ചീവോ ഇപ്പോൾ. -1 പോയന്റാണ് ക്ലബിന് ഇപ്പോൾ ഉള്ളത്. ക്ലബിന്റെ കണക്കുകളിൽ കൃത്യമം കാണിച്ചതിന് മൂന്ന് പോയന്റ് ഇറ്റാലിയൻ എ എ കുറച്ചതാണ് -1 എന്ന പോയന്റ് വരാൻ കാരണം.

Advertisement