നാല് മത്സരങ്ങൾക്ക് ശേഷം രാജിവെച്ച് ചീവോ പരിശീലകൻ

നാല് മത്സരങ്ങൾക്ക് ശേഷം രാജിവെച്ച് ചീവോ പരിശീലകൻ വെഞ്ചുറ. ബൊളോഞ്ഞായ്‌ക്കെതിരായ മത്സരം സമനിലയിൽ ആയതിനെ തുടർന്നാണ് വെഞ്ചുറ രാജി വെച്ചത്. നാല് മത്സരങ്ങളിൽ നിന്നും ചീവോയ്ക്ക് ഒരു പോയന്റ് മാത്രമേ നേടാൻ സാധിച്ചിട്ടുള്ളു. മൂന്നു മത്സരങ്ങളിലും പരാജയമറിഞ്ഞ ചീവോ സീരി എയിൽ അവസാന സ്ഥാനക്കാരാണ്. ഫെഡറേഷന്റെ ശിക്ഷ നടപടികൾ നേരിടേണ്ടി വന്ന ചീവോ നിലവിൽ പൂജ്യം പോയന്റുമായിട്ടാണ് ലീഗിൽ നിൽക്കുന്നത്.

സീസണിന് മുൻപ് തന്നെ മൂന്നു പോയന്റുകൾ ചീവോയുടേത് കുറച്ചിരുന്നു. മുൻ ഇറ്റാലിയൻ പരിശീലകനാണ് ജിയാൻ പിയറോ വെഞ്ചുറ. അന്റോണിയോ കോണ്ടെക്ക് ശേഷം ഇറ്റാലിയൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുത്ത വെഞ്ചുറ ഇറ്റലിയെ റഷ്യൻ ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് പുറത്താക്കുകയായിരുന്നു.

Exit mobile version