കോച്ചിനെ പുറത്താക്കി പകരക്കാരനെയുമെത്തിച്ച് സീരി ബി ടീം

കോച്ചിനെ പുറത്താക്കി പകരക്കാരനെയുമെത്തിച്ച് സീരി ബി ടീമായ വെനേസിയ. പരിശീലകനായ വാൾട്ടർ സെങ്കയെയാണ് വെനേസിയ പുറത്താക്കിയത്. വാൾട്ടർ സെങ്കയ്ക്ക് പകരക്കാരനായി സെർസെ കോസ്മിയെയും വെനേസിയ നിയമിച്ചു. നിലവിൽ റെലിഗെഷൻ ഭീഷണിയിൽ 15 ആം സ്ഥാനത്താണ് വെനേസിയ.

മുൻ ഇന്റർ യൂത്ത് പരിശീലകൻ സ്‌റ്റെഫാനോ വെച്ചിക്ക് പകരക്കാനായാണ് വാൾട്ടർ സെങ്ക വെനേസിയയിൽ എത്തിയത്. മുൻ ഇറ്റാലിയൻ ഗോൾ കീപ്പറായ സെങ്ക തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ പരാജയമടഞ്ഞ് വെനേസിയയെ റെലെഗേഷനിലേക്ക് തള്ളി വിടുകയായിരുന്നു.

Exit mobile version