Site icon Fanport

പെനാൾട്ടി രക്ഷിച്ചു, ഇന്ററിന് വിജയം

ചാമ്പ്യൻസ് ലീഗിൽ ഏറ്റ നിരാശയിൽ നിന്ന് കരകയറികൊണ്ട് ഇന്റർ മിലാന് ഇറ്റലിയിൽ വിജയം. ഇൻ ഉഡിനെസെയെ നേരിട്ട ഇന്റർ മിലാൻ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. കളിയുടെ 76ആൻ മിനിട്ടിൽ ലഭിച്ച ഒരു പെനാൾട്ടിയാണ് ഇന്ററിനെ രക്ഷിച്ചത്. പെനാൾട്ടി എടുത്ത ക്യാപ്റ്റൻ ഇക്കാർഡിക്ക് പിഴച്ചില്ല.

ഇന്നത്തെ വിജയം ഇന്ററിന്റെ ലീഗിലെ പത്താം വിജയമായിരുന്നു. 16 മത്സരങ്ങളിൽ 32 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്റർ മിലാൻ ഉള്ളത്. നാപോളി രണ്ടാമതും യുവന്റസ് ഒന്നാമതുമാണ്.

Exit mobile version