യുവന്റസ് ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ആകുമോ, ഇറ്റലിയിൽ ഇന്ന് അവസാന അങ്കം

Cristiano Ronaldo 1
- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോയും യുവന്റസുമില്ലാത്ത ഒരു ചാമ്പ്യൻസ് ലീഗ് ആകുമോ അടുത്ത സീസണിൽ ഉണ്ടാകാൻ പോകുന്നത്. സീരി എയിൽ ഇന്ന് അവസാന റൗണ്ട് മത്സരത്തിന് ഇറങ്ങുമ്പോഴും യുവന്റസ് അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. സീരി എയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കുന്ന ആദ്യ നാലു സ്ഥാനങ്ങളിൽ രണ്ടെണ്ണം ഇന്റർ മിലാനും അറ്റലാന്റയും ഇതിനകം തന്നെ സ്വന്തമാക്കി കഴിഞ്ഞു.

ഇനിയുള്ള രണ്ട് സ്ഥാനങ്ങൾക്കായി നാപോളിയും എ സി മിലാനും യുവന്റസും മത്സരിക്കുന്നു. നാപോളിക്കും മിലാനും 76 പോയിന്റും യുവന്റസിന് 75 പോയിന്റുമാണ് ഉള്ളത്‌. നാപോളിക്ക് ഇന്ന് ഹെല്ലസ് വെറോണയും യുവന്റസിന് ബൊളോനയും ആണ് എതിരാളികൾ. രണ്ടും മിഡ്ടേബിൾ ക്ലബുകൾ ആണ്. എന്നാൽ മിലാന് ശക്തരായ എതിരാളികൾ ആണ്. അറ്റലാന്റയാകും മിലാന്റെ എതിരാളികൾ. അറ്റലാന്റയെ തോൽപ്പിച്ചാൽ മാത്രമെ മിലാന് യോഗ്യത ഉറപ്പിക്കാൻ കഴിയു. സീസൺ പകുതി വരെ ഒന്നാം സ്ഥാനത്ത് നിന്ന് അവസാനം ടോപ് 4 പോലും ഇല്ലാ എങ്കിൽ അത് മിലാന് വലിയ തിരിച്ചടിയാകും. യുവന്റസിനും ചാമ്പ്യൻസ് ലീഗ് യോഗ്യത നിർബന്ധമാണ്. അല്ലായെങ്കിൽ റൊണാൾഡോ യുവന്റസ് വിടാൻ ആണ് സാധ്യത. മിലാനോ നാപോളിയോ പോയിന്റ് നഷ്ടപ്പെടുത്തിയാൽ അല്ലാതെ യുവന്റസിന് ഇന്ന് സാധ്യതകൾ ഇല്ല.

ഇന്ന് എല്ലാ മത്സരങ്ങളും രാത്രി 12.15നാണ് കിക്കോഫ്.

Advertisement