Site icon Fanport

ഇറ്റലിയിൽ ട്രാൻസ്ഫർ വിൻഡോ സെപ്റ്റംബറിൽ

ഇറ്റലിയിലെ ഈ സീസണിലെ ട്രാൻസ്ഫർ വിൻഡോ സമയം മാറ്റി. ജൂലൈ ഒന്നിനു തുടങ്ങേണ്ട സമ്മർ ട്രാൻസ്ഫർ വിൻഡോ സെപ്റ്റംബർ മാസത്തിൽ മാത്രമെ തുടങ്ങൂ എന്ന് ഇറ്റാലിയൻ ഫുട്ബോൾ അധികൃതർ അറിയിച്ചു. കൊറോണ കാരണം സീസൺ അവസാനിക്കാൻ ഓഗസ്റ്റ് അവസാനം ആകും എന്നതു കൊണ്ടാണ് ട്രാൻസ്ഫർ വിൻഡോ സെപ്റ്റംബറിലേക്ക് മാറ്റിയത്.

സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ 5 വരെ ആകും ഇറ്റലിയിലെ ട്രാൻസ്ഫർ വിൻഡോ. ഈ സമയത്ത് ക്ലബുകൾക്ക് പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാം. ജനുവരി ട്രാൻസ്ഫർ വിൻഡോ ജനുവരി 4ന് ആരംഭിച്ച് ഫെബ്രുവരി 1ന് അവസാനിക്കും.

Exit mobile version