ഇന്ററിനെ തോൽപ്പിച്ച് ടൊറീനോ

- Advertisement -

ഇറ്റാലിയൻ ലീഗിൽ നിർണായക മത്സരത്തിൽ ഇന്റർ മിലാന് പരാജയം. ഇന്ന് ടൊറീനൊയാണ് ഇന്ററിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജപ്പെടുത്തിയത്. ഇന്നലെ റോമ പരാജയപ്പെട്ടിരുന്നു എന്നതുകൊണ്ട് തന്നെ ഇന്ന് ജയിച്ചിരുന്നു എങ്കിൽ ഇന്ററിന് മൂന്നാം സ്ഥാനത്തേക്ക് എത്താമായിരു‌ന്നു. എന്നാൽ പരാജയത്തോടെ ഇന്റർ അഞ്ചാം സ്ഥാനത്തേക്ക് എത്താനാണ് സാധ്യത. ഇപ്പോൾ നാലാം സ്ഥാനത്തുള്ള ഇന്റർ പക്ഷെ ലാസിയോ ഇന്ന് അവരുടെ മത്സരം ജയിക്കുകയാണെങ്കിൽ അഞ്ചാം സ്ഥാനത്തേക്ക് പോകും.

36ആം മിനുട്ടിൽ ലജിക്കാണ് ടൊറീനോയുടെ വിജയ ഗോൾ നേടിയത്. ടൊറീനോ ഗോൾകീപ്പർ സിരിഗുവിന്റെ മികച്ച പ്രകടനമാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement