“ഹെയർ സ്റ്റെയിലിൽ മാത്രമെ പിർലോയുമായി തനിക്ക് സാമ്യമുള്ളൂ” – ടൊണാലി

BRESCIA, ITALY - NOVEMBER 30: Sandro Tonali of Brescia Calcio looks on during the Serie A match between Brescia Calcio and Atalanta BC at Stadio Mario Rigamonti on November 30, 2019 in Brescia, Italy. (Photo by Marco Luzzani/Getty Images)
- Advertisement -

ഇറ്റലിയുടെ യുവതാരം ടൊണാലിയെ എല്ലാവരും ഇതിഹാസ താരം പിർലോയുമായാണ് താരതമ്യം ചെയ്യുന്നത്. എന്നാൽ തനിക്ക് പിർലോയുമായുള്ള ഏക സാമ്യം ഹെയർ സ്റ്റെയിൽ മാത്രമാണെന്ന് ടൊണാലി പറഞ്ഞു. പിർലോ ഒരു ഇതിഹാസ താരമാണ്. പിർലോയുടെ ശൈലിയുമായി ചെറിയ സാമ്യങ്ങൾ ഒക്കെ ഉണ്ടായേക്കാം. പക്ഷെ അദ്ദേഹത്തിന്റെ മികവുകൾക്ക് അടുത്ത് പോലും തനിക്ക് എത്താൻ ആവില്ല. 19കാരൻ പറഞ്ഞു.

പിർലോയെ പോലൊ നേട്ടങ്ങൾ കൈവരിക്കാൻ അധികം ഫുട്ബോൾ താരങ്ങൾക്ക് ആകുമെന്ന് തോന്നുന്നില്ല എന്നും ടൊണാലി പറഞ്ഞു. ഇപ്പോൾ ബ്രെഷയുടെ താരമായ ടൊണാലിയെ സ്വന്തമാക്കാൻ യുവന്റസും മിലാനും ഒക്കെ രംഗത്തുണ്ട്. എന്നാൽ ക്ലബ് വിടുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്ന് 19കാരനായ മിഡ്ഫീൽഡർ പറഞ്ഞു.

Advertisement