Site icon Fanport

ടാമി അബ്രഹാമിന് കാർ അപകടം

Tammy Roma

Credit: Twitter

ഇന്ന് പരിശീലനത്തിന് പോകും വഴി റോമയുടെ സ്ട്രൈക്കർ ടാമി എബ്രഹാമിന്റെ കാർ മറ്റൊരു കാറിൽ ഇടിച്ചു. ഇന്ന് ട്രിഗോറിയയിലെ റോമയുടെ പരിശീലന ഗ്രൗണ്ടിലേക്കുള്ള വഴിയിൽ ആയിരുന്നു അബ്രഹാം തന്റെ പോർഷെ കയെനെ മറ്റൊരു കാറിൽ ഇടിച്ചു. ആർക്കും പരിക്കില്ല. പോലീസ് ഇടപെടൽ അതുകൊണ്ട് തന്നെ ഉണ്ടായില്ല. താരം പതിവുപോലെ പരിശീലനത്തിൽ ചേരുകയും ചെയ്തു. 24 കാരനായ ഇംഗ്ലീഷുകാരൻ ഈ സീസണിൽ 18 സീരി എ മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയിട്ടുണ്ട്‌. 24 കാരനായ ഇംഗ്ലീഷ് ഫോർവേഡ് ചെൽസിയിൽ നിന്നായിരുന്നു റോമയിൽ എത്തിയത്.

Exit mobile version