ടാമി അബ്രഹാമിന്റെ ഗോളിൽ റോമ ജയം

സീരി എയിൽ ജോസെ മൗറീനോയുടെ റോമ വിജയ വഴിയിൽ തിരികെയെത്തി. കഴിഞ്ഞ മത്സരത്തിൽ ഹെല്ലാസ് വെറോണെയോട് തോറ്റ റോമ ഇന്ന് ഉഡിനെസെയെ ആണ് പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു റോമയുടെ വിജയം. മുൻ ചെൽസി താരം ടാമി അബ്രഹമാണ് ഇന്നത്തെ വിജയശില്പി. അബ്രഹാം മത്സരത്തിന്റെ ആദ്യ പകുതിയിൽ 37ആം മിനുട്ടിൽ ആണ് റോമക്ക് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ നന്നായി കളിച്ച് വിജയം ഉറപ്പിക്കാൻ റോമക്ക് ആയി. എന്നാൽ അവസാന നിമിഷം പെലെഗ്രിനി ചുവപ്പ് വാങ്ങി പുറത്തായത് റോമയ്ക്ക് വരും മത്സരങ്ങളിൽ ക്ഷീണമാകും‌. ഈ ജയത്തോടെ റോമ 13 പോയിന്റുമായി ലീഗിൽ നാലാമത് നിൽക്കുകയാണ്.

Exit mobile version