Site icon Fanport

മിലാന് തിരിച്ചടി, സൂസോ ഇറ്റാലിയൻ സൂപ്പർ കപ്പിനില്ല

ഇറ്റലിയിൽ മിലാന് തിരിച്ചടി. ഇറ്റാലിയൻ സൂപ്പർ കപ്പിൽ യുവന്റസിനോടേറ്റു മുട്ടുന്ന മിലാൻ ടീമിൽ സൂസോ ഉണ്ടാകില്ല. സ്‌പാലിനെതിരായ മത്സരത്തിൽ ചുവപ്പ് വാങ്ങിയതാണ് താരത്തിന് വിനയായത്. മത്സരത്തിന് അവസാനത്തോടടുക്കുമ്പോൾ രണ്ടു മഞ്ഞക്കാർഡുകളാണ് സൂസോയെ കളത്തിന് വെളിയിലെത്തിച്ചത്.

ജനുവരി പതിനാറിനാണ് സൂപ്പർ കപ്പ് നടക്കുക. ജിദ്ദയിൽ വെച്ചാണ് ഇത്തവണത്തെ സൂപ്പർ കപ്പ് നടക്കുന്നത്. സീരി എ ജേതാക്കളും കോപ്പ ഇറ്റാലിയ ജേതാക്കളും തമ്മിലാണ് സാധാരണയായി മത്സരം നടക്കുക. എന്നാൽ രണ്ടു കിരീടങ്ങളും യുവന്റസ് സ്വന്തമാക്കിയതിനാൽ കോപ്പ ഇറ്റാലിയ ഫൈനലിസ്റ്റുകളായ മിലാൻ സൂപ്പർ കപ്പിലെത്തുകയായിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്ക് മിലാനെ തകർത്തായിരുന്നു കോപ്പ ഇറ്റാലിയ യുവന്റസ് ഉയർത്തിയത്.

Exit mobile version