
ലീഗിലെ രണ്ടാം മത്സരത്തിന് കലിരിക്കെതിരെ ഇറങ്ങിയ എ സി മിലാൻ കഷ്ടിച്ച് രക്ഷപ്പെട്ടു. സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പലപ്പോഴും സന്ദർശകർക്കെതിരെ പതറിയ എ സി മിലാൻ 2-1 എന്ന സ്കോറിനാണ് വിജയിച്ചത്. 1-1 എന്ന നിലയിൽ ഇരിക്കുമ്പോൾ 70ആം മിനുട്ടിൽ സുസോ എടുത്ത ഗംഭീര ഫ്രീകിക്കാണ് എ സി മിലാനെ രക്ഷിച്ചത്.
തുടക്കത്തിൽ പത്താം മിനുട്ടിൽ യുവതാരം കുത്രോണിന്റെ ഗോളിലൂടെ മിലാൻ മുന്നിലെത്തിയിരുന്നു. സുസൊ ആയിരുന്നു ആ ഗോളിനും വഴി ഒരുക്കിയത്. എന്നാൽ ഗോളിനു ശേഷം കളിമറന്ന മിലാനെ കലിരി തുടരെ തുടരെ ആക്രമണങ്ങൾ നയിച്ച് പരീക്ഷിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മിലാൻ ഡിഫൻസിന്റേയും ഡൊണ്ണരുമ്മയുടേയും പിഴവിൽ നിന്ന് പെഡ്രൊയിലൂടെ കാലിരി സമനില പിടിച്ചു. അപ്പോഴാണ് സുസൊ രക്ഷകനായത്.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ നാപോലി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അറ്റ്ലാന്റയെ പരാജയപ്പെടുത്തി. ഒരു ഗോളിനു പിറകിൽ നിന്ന ശേഷമായിരുന്നു നാപോലിയുടെ വിജയം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial