സീരി എയിൽ സൂപ്പർ സൺഡേ

- Advertisement -

സീരി എയിൽ കിരീടം വരെ നിർണ്ണയിക്കാവുന്ന നിർണ്ണായക മത്സരങ്ങളാണ് ഇന്ന് നടക്കുക. ലീഗിൽ യുവൻ്റെസിന് വെല്ലുവിളിയാവും എന്ന് കരുതുന്ന റോമ, നാപ്പോളി ടീമുകൾക്ക് ഇന്ന് മത്സരങ്ങളുണ്ട്. ലീഗിൽ 11 മതുള്ള ചിയോവയാണ് നാപ്പോളിയുടെ എതിരാളികളെങ്കിൽ കരുത്തരായ ടോറിനോയാണ് റോമയുടെ എതിരാളികൾ. ചാമ്പ്യൻസ്‌ ലീഗിൽ റയലിനോട് തോറ്റെങ്കിലും മികച്ച പ്രകടനം നടത്തിയ ആത്മവിശ്വാസത്തിലാണ് നാപ്പോളി മത്സരത്തിനെത്തുക. ഹാമ്ഷിക്, മെർക്കൽ എന്നിവരുടെ മികവ് തന്നെയാണ് നാപ്പോളിയുടെ കരുത്ത്. മറുവശത്ത് യൂറോപ്പ ലീഗിലെ വലിയ ജയം റോമക്ക് കരുത്ത് കൂട്ടുന്നു. ഏഡൻ ചെക്കോ, സലാഹ് എന്നിവരാവും റോമയുടെ വിധി നിർണ്ണയിക്കുക. രാത്രി 7.30 തിനാണ് നാപ്പോളി, ചിയോവ പോരാട്ടമെങ്കിൽ 9.30 തിനാണ് റോമ, ടോറിനോ സൂപ്പർ പോരാട്ടം.

ലീഗിൽ മിലാൻ ക്ലബുകളും ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്. ദുർബലരായ ബൊളോഗ്നയാണ് ഇൻ്റർ മിലാൻ്റെ എതിരാളികളെങ്കിൽ കരുത്തരായി ഫിയോറെൻ്റീനയാണ് എ.സി മിലാൻ്റെ എതിരാളികൾ. ലീഗിൽ ആദ്യ നാല് ലക്ഷ്യമിടുന്ന ഇരു ടീമുകളെ സംബന്ധിച്ച് ഈ മത്സരങ്ങൾ വളരെ നിർണ്ണായകമാണ്. ലീഗിൽ ഇൻ്റർ മിലാൻ ആറാമതും എ.സി മിലാൻ ഏഴാം സ്ഥാനത്തുമാണ്. വൈകിട്ട് 5 നാണ് ഇൻ്റർ മിലാൻ്റെ മത്സരം. തിങ്കളാഴ്ച്ച പുലർച്ചെ 1.15 നാണ് എ.സി മിലാൻ, ഫിയോറെൻ്റീന സൂപ്പർ പോരാട്ടം നടക്കുക.

ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ പ്രമുഖ ടീമുകൾ ജയം കാണുന്നതാണ് കണ്ടത്. പലേർമോക്കെതിരെ 4-1 ൻ്റെ വമ്പൻ ജയമാണ് യുവൻ്റെസ് നേടിയത്. അർജൻ്റീനയുടെ യുവതാരം ഡൈബാല ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ഹിഗ്വയിനും യുവെക്കായി ലക്ഷ്യം കണ്ടു. ജയത്തോടെ റോമയെക്കാൾ 10 പോയിൻ്റ് മുകളിൽ ഒന്നാമതാണ് യുവെയിപ്പോൾ. ഏകപക്ഷീയമായ ഒരു ഗോളിന് ക്രോണ്ടോനയെ മറികടന്ന് അറ്റ്ലാൻ്റ ലീഗിലെ നാലാം സ്ഥാനം നിലനിർത്തിയപ്പോൾ എമ്പോളിക്കെതിരെ ലാസിയോയും 2-1 ജയം കണ്ടു. ഈ ജയത്തോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്കുയരാനും ലാസിയോയിക്കായി.

Advertisement