Site icon Fanport

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഗോളിൽ ഇറ്റാലിയൻ സൂപ്പർ കപ്പ് യുവന്റസിന്

ഇറ്റാലിയൻ സൂപ്പർ കപ്പിൽ എ.സി മിലാനിനെ പരാജയപ്പെടുത്തി യുവന്റസിന് ജയം. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഗോളിലാണ് യുവന്റസ് സൂപ്പർ കപ്പ് സ്വന്തമാക്കിയത്. എട്ടു തവണ സൂപ്പർ കപ്പ് നേടുന്ന ആദ്യ ഇറ്റാലിയൻ ടീമായി മാറുകയും ചെയ്തു യുവന്റസ്. യുവന്റസ് ജേഴ്‌സിയിൽ റൊണാൾഡോയുടെ ആദ്യ കിരീടം ആണിത്.

ഏഴു തവണ സൂപ്പർ കോപ്പ നേടിയ ടീമുകൾ ആയിരുന്നു യുവന്റസും മിലാനും. മിലാനെ കടന്നു എട്ടു തവണ സൂപ്പർ കോപ്പ ഉയർത്തിയ ടീമെന്ന നേട്ടം സ്വന്തമാക്കാൻ യുവന്റസിന് സാധിച്ചു. തുടക്കത്തിൽ തന്നെ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളടിക്കാൻ സാധിച്ചില്ല. മാറ്റയൂഡി ഗോൾ വലകുലുക്കിയെങ്കിലും ഓഫ് സൈഡ് ആയിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ റൊണാൾഡോ മിലൻറെ ഗോൾ മുഖം വിറപ്പിച്ച് കൊണ്ടിരുന്നു. ഏറെ വൈകാതെ മനോഹരമായ ഹെഡ്ഡറിൽ യുവന്റസിന്റെ വിജയ ഗോൾ നേടാനും സാധിച്ചു. രണ്ടു തവണ റഫറി നടത്തിയ ഇടപെടലുകൾ മിലാനെ സമ്മർദ്ദത്തിലാക്കി.

Exit mobile version