ഇന്ററിനെ വിൽക്കാനൊരുങ്ങി സണ്ണിങ് ഗ്രൂപ്പ്

സീരി ഏ വമ്പന്മാരായ ഇന്റർ മിലാനെ ഉടമകളായ സണ്ണിങ് ഗ്രൂപ്പ് വിൽക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ചൈനീസ് ഹോം അപ്ലിയൻസ് ഭീമന്മാരായ സണ്ണിങ് ഗ്രൂപ്പ് അപ്രതീക്ഷിതമായാണ് ഇന്റർ മിലാനെ സ്വന്തമാക്കിയത്. ജൂൺ 2016 ൽ 68.55 പെർസെന്റ് ഷെയറുകളും വാങ്ങിയാണ് സണ്ണിങ് ഗ്രൂപ്പ് സീരി എയിലേക്ക് കടന്നു വരുന്നത്. കള്ളപ്പണം വെളുപ്പിക്കാനാണ് ഭീമമായ നഷ്ടം സഹിച്ചും ഇന്ററിനെ ചൈനീസ് ഗ്രൂപ്പ് സ്വന്തമാക്കിയതിന് അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.

600 മില്യൺ യൂറോയ്ക്ക് ഇന്ററിനെ വിൽക്കാനാണ് സണ്ണിങ് ഗ്രൂപ്പിന്റെ തീരുമാനം. എന്നാൽ ഇത്രയ്ക്ക് ഭാരിച്ച തുക നൽകി ആര് ടീമിനെ ഏറ്റെടുക്കുമെന്ന് കാത്തിരുന്നു കാണാം. ഫിനാൻഷ്യൽ ഫെയർ പ്ലേയും യൂറോപ്പ്യൻ മത്സരങ്ങൾക്ക് യോഗ്യത നേടാൻ സാധിക്കാത്തതുമാണ് സണ്ണിങ് ഗ്രൂപ്പിനെ തീരുമാനത്തിനു പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. സണ്ണിങ്ങിന്റെ ചൈനീസ് ലീഗിൽ കളിക്കുന്ന ജിയാങ്‌സു സണിങ് പരിശീലക സ്ഥാനം മുൻ ഇംഗ്ലണ്ട് കോച്ച് ഫാബിയോ കാപ്പെല്ലോ രാജിവെച്ചിരുന്നു. മൂന്ന് മത്സരം മാത്രം പരിശീലിപ്പിച്ചാണ് കാപ്പെല്ലോ ചൈനീസ് ക്ലബ് വിട്ടത്. അതിനു പുറകെ ഇന്റർ ടെക്ക്നിക്കൽ കോർഡിനേറ്ററായ വാൾട്ടർ സബ്ടൈനിയും പുറത്തേക്ക് പോയി .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial