ഒരു മാസം കഴിഞ്ഞിട്ടും കൊറോണ മുക്തനാവാതെ ഡിബാല

കൊറോണ വൈറസ് പോസിറ്റീവായി റിപ്പോർട്ട് ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും രോഗത്തിൽ നിന്ന് മുക്തനാവാതെ യുവന്റസ് താരം പൗളോ ഡിബാല. കഴിഞ്ഞ മാർച്ച് 21നാണ് താരത്തിന് കോവിഡ് പോസറ്റീവ് ആണെന്ന് സ്ഥിരീകരണം ഉണ്ടായത്. താരത്തിനു പുറമെ താരത്തിന്റെ കാമുകിയായ ഓറിയാനാ സബാറ്റനിക്കും  കോവിഡ്-19 ഉണ്ടെന്നും സ്ഥിരീകരിച്ചിരുന്നു. ഇതുവരെ നാല് കോവിഡ് ടെസ്റ്റുകളാണ് താരം നടത്തിയത്. ഇതിൽ നാലും പോസറ്റീവ് ആവുകയായിരുന്നു.

ഇതുവരെ താരം നടത്തിയ ടെസ്റ്റുകളിൽ ഒന്ന് പോലും നെഗറ്റീവ് ആവാതിരുന്നതോടെ താരം രോഗത്തിൽ നിന്ന് മുക്തി നേടിയില്ലെന്ന് ഉറപ്പിക്കുകയായിരുന്നു. എന്നാൽ അവസാന നടത്തിയ ടെസ്റ്റിൽ വൈറസിന്റെ അളവ് കുറഞ്ഞത് താരത്തിന് പ്രതീക്ഷ നൽകുന്നതാണ്. മറ്റൊരു യുവന്റസ് താരമായ റുഗാനിയുടെ കൊറോണ വൈറസ് ബാധ 35 ദിവസങ്ങൾക്ക് ശേഷമായിരുന്നു മാറിയത്.