സെവിയയുടെ ഫ്രാൻസ് താരം ഇനി റോമയിൽ കളിക്കും

സ്പാനിഷ് ലീഗ് ക്ലബ് സെവിയയിൽ കളിച്ചിരുന്ന ഫ്രാൻസ് മിഡ്ഫീൽഡർ സ്റ്റീവൻ എൻസോൻസി ഇനി ഇറ്റലിയിൽ കളിക്കും. ഇറ്റാലിയൻ ക്ലബ് റോമയാണ് ഫ്രഞ്ച് താരത്തെ റാഞ്ചിയിരിക്കുന്നത്. താരം മെഡിക്കൽ പൂർത്തിയാക്കാനായി റോമയിൽ എത്തിയ വിവരം ക്ലബിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിൽ കൂടെയാണ് പുറത്തുവിട്ടത്.

ഇംഗ്ലീഷ് ക്ലബ് സ്റ്റോക്ക് സിറ്റിയിൽ നിന്നും 2015ൽ ആണ് എൻസോൻസി സെവിയയിൽ എത്തിയത്. തുടർന്നിങ്ങോട്ട് സെവിയക്ക് വേണ്ടി 136 മത്സരങ്ങൾ കളിച്ച എൻസോൻസി 2015-16 ലെ യൂറോപ്പ ലീഗ് നേടുന്നതിൽ മുഖ്യ പങ്കു വഹിച്ചിരുന്നു. 2015-16 ലെ യൂറോപ്പ ലീഗ് ടീമിലും എൻസോൻസി ഉൾപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version