ഡി റോസിയുടെ വിടവാങ്ങൽ മത്സരത്തിൽ സ്‌പെഷൽ പാച്ചുമായി റോമ

- Advertisement -

റോമയുടെ സൂപ്പർ താരം ഡാനിയേലെ ഡി റോസ്സി റോമയ്ക്ക് വേണ്ടി ഇന്ന് അവസാന മത്സരം കളിക്കും. പാർമയ്‌ക്കെതിരായ ഇ സീസണിലെ അവസാന മത്സരത്തിലാകും ഡി റോസ്സി അവസാനമായി അവസാനമായി ബൂട്ടണിയുക. അതുകൊണ്ടു തന്നെ ഡി റോസിയുടെ വിടവാങ്ങൽ മത്സരത്തിൽ സ്‌പെഷൽ പാച്ചുമായി റോമ ഇന്നിറങ്ങും.

ഡി റോസിയുടെ ചിത്രം ആലേഖനം ചെയ്ത സ്‌പെഷൽ പാച്ചിൽ താരാട്ടിന്റെ കയ്യൊപ്പുമുണ്ട്. ഡി റോസി റോമയ്‌ക്കൊപ്പം 2 തവണ കോപ്പ ഇറ്റലിയയും, ഒരു സൂപ്പർ കോപ്പ കിരീടവും നേടിയിട്ടുണ്ട്. ഇറ്റലി ദേശീയ ടീമിന് വേണ്ടി 117 മത്സരങ്ങൾ കളിച്ച താരം 2006 ൽ ലോകകപ്പ് നേടിയ ദേശീയ ടീമിൽ അംഗമായിരുന്നു.

Advertisement