“ഇക്കാർഡി ജെനോവയ്ക്കെതിരെ തിരിച്ചുവരും”

ഇന്റർ മിലാന്റെ അർജന്റീനിയൻ താരം മൗറോ ഇക്കാർഡി ജെനോവയ്ക്കെതിരെ തിരിച്ചുവരുമെന്ന് പരിശീലകൻ ലൂസിയാനോ സ്പാലേറ്റി. കരാര്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്ക് ശേഷം ഇന്റര്‍ മിലാന്റെ ക്യാപ്റ്റന്‍സി നഷ്ടപ്പെട്ട ഇക്കാര്‍ഡി ഇതുവരെ പിന്നെ ഇന്റര്‍ മിലാനായി കളിച്ചിട്ടില്ല. രണ്ടു മാസക്കാലമായി ഇന്റർ മിലാന്റെ കൂടെ ട്രെയിനിങ്ങിനും താരം ഇറങ്ങിയിട്ടില്ല. എന്നാൽ മിലാൻ ഡെർബിക്ക് ശേഷം ലാസിയോയോട് നേരിട്ട പരാജയം ഇക്കാർഡിയെ തിരികെയെത്തിക്കാൻ പരിശീലകനെ നിർബന്ധിതനാക്കുകയായിരുന്നു.

പരിക്കും മറ്റു കാരണങ്ങളും പറഞ്ഞായിരുന്നു ഇക്കാര്‍ഡി ഇതുവരെ കളിക്കാന്‍ കൂട്ടാക്കാതിരുന്നത്. എന്നാല്‍ ഇക്കാര്‍ഡി പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനാണെന്ന് ക്ലബ് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നിട്ടും അർജന്റീനിയൻ സൂപ്പർ താരം കളത്തിൽ ഇറങ്ങിയിരുന്നില്ല. അതെ സമയം ഇക്കാർഡി കളത്തിൽ ഇറങ്ങിയാൽ ജെനോവയ്ക്കെതിരായ മത്സരത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ഇന്റർ ആരാധകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Exit mobile version