Picsart 23 05 13 16 51 08 994

ലൂസിയാനോ സ്പല്ലേറ്റി നാപോളിയിൽ തുടരും

നാപ്പോളി മാനേജർ ലൂസിയാനോ സ്പല്ലേറ്റി ക്ലബിൽ ക്ലബിൽ തുടരും.ക്ലബ്ബിന്റെ അമരത്ത് തുടരാനുള്ള തന്റെ താല്പര്യം അദ്ദേഹം ഇന്ന് സ്ഥിരീകരിച്ചു. നാപ്പോളിയുടെ മൂന്ന് ദശകങ്ങളായുള്ള കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഇത്തവണ സ്പലെറ്റിക്ക് ആയിരുന്നു. സീരി എ ജേതാക്കൾക്ക് ഒപ്പം താൻ ഉണ്ടാകും എന്ന് ഇന്ന് സ്പലെറ്റി മാധ്യമങ്ങളോട് പറഞ്ഞു.

2025 ജൂൺ വരെയുള്ള ഒരു കരാർ സ്‌പല്ലെറ്റി ക്ലബിൽ താമസിയാതെ ഒപ്പുവെക്കും. പ്രസിഡന്റുമായി മീറ്റിംഗ് കഴിഞ്ഞു എന്നും ക്ലബിന്റെയും തന്റെയും ഭാവി നല്ലതായിരിക്കുമെന്നും സ്പലെറ്റി പറഞ്ഞു. 64കാരനായ പരിശീലകൻ 2021ൽ ആയിരുന്നു നാപോളിയുടെ ചുമതലയേറ്റത്.

Exit mobile version