സ്മാളിങിന്റെ റോമ അരങ്ങേറ്റം വൈകും

- Advertisement -

ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിന്റെ ഇറ്റാലിയൻ ലീഗിലെ അരങ്ങേറ്റം വൈകും. കഴിഞ്ഞ ദിവസം ട്രെയിനിങ്ങിനിടെ പരിക്കേറ്റതാണ് സ്മാളിങിന് വിനയായിരിക്കുന്നത്. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു ക്രിസ് സ്മാളിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റോമയിലേക്ക് എത്തിയത്. ലോൺ അടിസ്ഥാനത്തിലായിരുന്നു സ്മാളിംഗിന്റെ നീക്കം.

പരിക്കിന്റെ കൂടുതൽ വിവരങ്ങൾ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. എന്തായാലും റോമയുടെ അടുത്ത മത്സരത്തിൽ സ്മാളിങ് കളിക്കില്ല. സസുവോളയുമായാണ് റോമയുടെ ലീഗിലെ അടുത്ത മത്സരം. സപാ കോസ്റ്റ, സ്പിനസോള, പെരോട്ടി, ചെംഗീസ് ഉണ്ടർ എന്നിവരും റോമൻ നിരയിൽ പരിക്കിന്റെ പിടിയിലാണ്.

Advertisement