Site icon Fanport

സ്മാളിംഗിന്റെയും സാഞ്ചെസിന്റെയും ലോൺ നീട്ടി

റോമയിൽ ലോണടിസ്ഥാനത്തിൽ കളിക്കുന്ന സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിന്റെയും ഇന്ററിൽ കളിക്കുന്ന അറ്റാക്കിംഗ് താരം സാഞ്ചസിന്റെയും ലോൺ കരാർ നീട്ടി. ലോൺ നീട്ടാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡുമായി റോമയും ഇന്റർ മിലാനും നടത്തിയ ചർച്ചകൾ വിജയിച്ചു. സ്മാളിംഗിന്റെ കരാർ ഈ സീസൺ അവസാനം വരെയാണ് നീട്ടിയത്. സ്മാളിംഗിനെ ഈ സീസണ് ശേഷവും ടീമിൽ നിലനിർത്താൻ അഗ്രഹമുണ്ട് എന്നും റോമ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അറിയിച്ചു.

ഓഗസ്റ്റ് ആദ്യം വരെയാണ് സാഞ്ചെസിന്റെ ഇന്റർ മിലാനിലെ കരാർ നീട്ടിയത്. എന്നാൽ സാഞ്ചെസ് ഓഗസ്റ്റ് ഒന്നിന് തന്നെ യുണൈറ്റഡിലേക്ക് തിരികെ മടങ്ങി വരും. സാഞ്ചസിനെ സീസൺ അവസാനം ഇന്റർ മിലാൻ വാങ്ങാൻ സാധ്യതയില്ല. എന്തായാലും സ്മാളിംഗും സാഞ്ചെസും സീസൺ അവസാനം മാഞ്ചസ്റ്ററിൽ തിരികെയെത്തും.

Exit mobile version