Site icon Fanport

“സ്മാളിംഗ് റോമയിൽ തുടരണമെന്ന് ആഗ്രഹം, ചർച്ചകൾ നടക്കുന്നു” -ഫൊൻസെക

ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗ് റോമയിൽ സ്ഥിര കരാർ ഒപ്പുവെക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് റോമയുടെ പരിശീലകൻ പോളോ ഫൊൻസെക. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഈ സീസൺ തുടക്കത്തിൽ ലോൺ അടിസ്ഥാനത്തിൽ ആണ് സ്മാളിംഗ് റോമയിൽ എത്തിയത്. ചെറിയ കാലയളവിൽ തന്നെ റോമയുടെ ലീഡറായി മാറാം സ്മാളിംഗിനായി. സെന്റർ ബാക്കിൽ പകരം വെക്കാനില്ലാത്ത പ്രകടനമാണ് ഇറ്റലിയിൽ നടത്തുന്നത്.

സ്മാളിംഗ് മികച്ച പ്രൊഫഷണൽ ആണെന്നും ടീമിൽ എല്ലാവരുടെയ പ്രിയപ്പെട്ട താരമാണെന്നും ഫൊൻസെക പറഞ്ഞു. സ്മാളിംഗിനെ സ്ഥിര കരാറിൽ സൈൻ ചെയ്യണം എന്നാണ് ആഗ്രഹം. അത് നടക്കുമോ എന്ന് അറിയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡുമായി സംസാരത്തിലാണ് റോമ. ഫൊൻസെക പറഞ്ഞു. സ്മാളിംഗിനെ സൈൻ ചെയ്യാൻ ആയാൽ അത് ക്ലബിന് വലിയ മുതൽക്കൂട്ട് ആകും. അദ്ദേഹം പറഞ്ഞു.

സ്മാളിംഗിനെ പ്രകടനത്തിൽ തൃപ്തരായ റോമ അദ്ദേഹത്തിന് നേരത്തെ പുതിയ കരാർ വാഗ്ദാനം ചെയ്തിരുന്നു. 15 മില്യണോളം തുക മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കുന്ന തരത്തിൽ ഉള്ള കരാർ പക്ഷെ യുണൈറ്റഡ് നിരസിക്കുകയായിരുന്നു.

Exit mobile version