Site icon Fanport

ഇറ്റലിയിൽ സ്മാളിംഗ് പാർട്ടി, റോമക്ക് വൻ ജയം

ഗോളടിച്ചും ഗോളിന് വഴി ഒരുക്കിയും ക്രിസ് സ്മാളിംഗ് കളം നിറഞ്ഞപ്പോൾ റോമക്ക് സീരി എ യിൽ വൻ ജയം. ബ്രെഷ്യയെ എതിരില്ലാത്ത 3 ഗോളിനാണ് അവർ മറികടന്നത്. ഒരു ഗോൾ നേടുകയും മറ്റ് 2 ഗോളുകൾക്ക് അവസരം ഒരുക്കുകയും ചെയ്ത ക്രിസ് സ്മാളിങിന്റെ അവിസ്മരണീയ പ്രകടനമാണ്‌ അവരെ തുണച്ചത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് കളിയുടെ 49 ആം മിനുട്ടിൽ സ്മാളിംഗിലൂടെ റോമ കളിയിൽ ലീഡ് എടുത്തത്. പിന്നീട് 57 ആം മിനുട്ടിൽ മാൻചീനിയുടെ ഗോളിനും 66 ആം മിനുട്ടിൽ ജെക്കോയുടെ ഗോളിനും വഴി ഒരുക്കിയതും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ എത്തിയ സ്മാളിംഗ് തന്നെ. ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയരാൻ റോമക്കായി. നിലവിൽ മൂന്നാം സ്ഥാനത്തുള്ള ലാസിയോക്ക് 2 പോയിന്റ് പിറകിലാണ് അവർ.

Exit mobile version