Site icon Fanport

ഇറ്റലിയിൽ നീണ്ട കാലം കളിക്കണം എന്ന് സ്മാളിംഗ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണടിസ്ഥാനത്തിൽ റോമയിൽ എത്തിയ സെന്റർ ബാക്ക് ക്രിസ് സ്മാളിംഗ് തന്റെ നീക്കം സ്ഥിരമാകും എന്ന് സൂചനകൾ നൽകി. ഇറ്റലിയിൽ ഒരുപാട് കാലം കളിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് സ്മാളിംഗ് പറഞ്ഞു. ക്ലബും താനും പരസ്പരം സന്തോഷത്തിൽ ആണെങ്കിൽ അത് നടക്കും എന്നും താരം പറഞ്ഞു.

ഇറ്റലിയിൽ കളിക്കുക എന്നത് തന്റെ വലിയ സ്വപ്നമായിരുന്നു. ഏതൊരു ഡിഫൻഡറുടെയും ആഗ്രഹമാണ് ഇറ്റലിയിൽ കളിക്കുക എന്നത്. അങ്ങനെ ഒരു അവസരം വന്നപ്പോൾ അവഗണിക്കാൻ ആവില്ലായിരുന്നു എന്നും സ്മാളിങ് പറഞ്ഞു. ഇംഗ്ലണ്ടിൽ തനിക്ക് ഒരുപാടു കാലത്തെ പരിചയ സമ്പത്തുണ്ട് അത് ഇറ്റലിയിൽ ഉപകരിക്കും എന്ന് കരുതുന്നതായും സ്മാളിംഗ് പറഞ്ഞു. പരിശീലകൻ ഫൊൻസെകയുമായി സംസാരിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ പ്രസിംഗ് ശൈലി തന്റെ കളിക്ക് അനുയോജ്യമായതാണെന്നും സ്മാളിംഗ് പറഞ്ഞു.

Exit mobile version