സ്മാളിംഗ് പരിക്ക് മാറി എത്തുന്നു

Smalling Zalewski Twitter Roma 1080x721

റോമയുടെ സെന്റർ ബാക്ക് ക്രിസ് സ്മാളിംഗ് പരിക്ക് മാറി എത്തുന്നു. താരം ഇന്റർ നാഷണൽ ബ്രേക്കിനു പിന്നാലെ റോമയുടെ മാച്ച് സ്ക്വാഡിൽ എത്തും. പരിക്ക് കാരണം ഒരു മാസത്തിലേറെയായി താരൻൽമ് പുറത്തായിരുന്നു. ഒക്ടോബർ 3ന് എംപോളിക്കെതിരായ ഹോം മത്സരത്തിൽ ആയിരുന്നു ഇംഗ്ലീഷ് ഡിഫൻഡറിന് പരിക്കേറ്റത്. വിദഗ്ദ ചികിത്സയ്ക്ക് വേണ്ടി സ്മാളിങ് അടുത്തിടെ ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. റോമയിൽ എത്തിയതു മുതൽ നിരന്തരം സ്മാളിങിനെ ഫിറ്റ്നസ് പ്രശ്നങ്ങൾ അലട്ടിയിട്ടുണ്ട്.

റോമായുമായി സ്ഥിര കരാർ ഒപ്പുവെച്ച ശേഷം ആകെ 20 ലീഗ് മത്സരങ്ങളെ താരം കളിച്ചിട്ടുള്ളൂ. അവസാന ഏഴു മത്സരങ്ങളിൽ ആകെ ഒരു വിജയം മാത്രമുള്ള റോമയ്ക്ക് സ്മാളിങിന്റെ തിരിച്ചുവരവ് വലിയ ഊർജ്ജം നൽകും.

Previous articleവനിത ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പാപുവ ന്യൂ ഗിനി പിന്മാറി
Next articleരജത് പടിദാറിന് അര്‍ദ്ധ ശതകം, കേരളത്തിനെതിരെ മികച്ച സ്കോര്‍ നേടി മധ്യ പ്രദേശ്